മുട്ടിൽ മരം മുറി കേസ്: അന്വേഷണത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഡി.വൈ.എസ്.പി ബെന്നി

muttil
മുട്ടിൽ മരം മുറി കേസിന്റെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഡി.വൈ.എസ്.പി വിവി ബെന്നി. ഡിജിപിക്കാണ് ഇക്കാര്യം ആവശ്യപ്പെട്ട് വി വി ബെന്നി കത്ത് നൽകിയത്. മുട്ടിൽ മരംമുറി അന്വേഷണത്തിന്റെ പേരിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. താനൂർ കസ്റ്റഡി മരണത്തിന്റെ പേരിൽ തന്നെയും സേനയെയും സർക്കാരിനെയും ബോധപൂർവം ആക്ഷേപിക്കുകയാണെന്നും കത്തിൽ പറയുന്നു. മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരൻമാരെ അറസ്റ്റ് ചെയ്തത് ബെന്നിയാണ്.
 

Share this story