എംവി ഗോവിന്ദൻ ചെയ്തത് ക്രിമിനൽ കുറ്റം, സൂപ്പർ ഡിജിപി ആകാൻ ശ്രമം: വിഡി സതീശൻ

VD Satheeshan

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചെയ്തത് ക്രിമിനൽ കുറ്റമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദേശാഭിമാനിക്കും എംവി ഗോവിന്ദനുമെതിരെ കേസെടുക്കണം. കെ സുധാകരനെതിരെ ദേശാഭിമാനി എഴുതിയത് എം വി ഗോവിന്ദൻ ആവർത്തിച്ചു. ക്രൈംബ്രാഞ്ച് പറഞ്ഞെന്ന് എന്ത് അടിസ്ഥാനത്തിലാണ് ഗോവിന്ദൻ പറഞ്ഞത്. എംവി ഗോവിന്ദൻ സൂപ്പർ ഡിജിപി ആകുകയാണ്. 

ദേശാഭിമാനി പറഞ്ഞത് പച്ചക്കള്ളമാണ്. കെ സുധാകരനെതിരെ ഹീനമായ മാർഗങ്ങളുപയോഗിച്ച് കേസിൽ പെടുത്താനാണ് നീക്കം. കേരള രാഷ്ട്രീയത്തിലെ കറുത്ത അധ്യായമാണിത്. പ്രതിപക്ഷം നിയമ നടപടിക്ക് ഒരുങ്ങുകയാണ്. എസ് എഫ് ഐ  നേതാക്കൾ ജനങ്ങളെ ചിരിപ്പിക്കരുത്. ആരാണ് വ്യാജ സർട്ടിഫിക്കറ്റ് വിവാദം പരിശോധിക്കുന്നത്. വ്യാപക തട്ടിപ്പാണ് എസ്എഫ് ഐ നടത്തുന്നത്. സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും സതീശൻ ചോദിച്ചു.
 

Share this story