സമുദായ നേതാക്കളെ സ്ഥാനാർഥി കാണുന്നത് ജനാധിപത്യ മര്യാദയാണ്: എം വി ഗോവിന്ദൻ
Aug 14, 2023, 11:18 IST

സിപിഎമ്മിന് എൻ എസ് എസിനോട് പിണക്കമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൻ എസ് എസിനോട് എന്നല്ല, ആരുമായും പിണക്കമില്ല. സ്ഥാനാർഥി സന്ദർശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുത്. സമുദായ നേതാക്കളെ സ്ഥാനാർഥി കാണുന്നത് ജനാധിപത്യ മര്യാദയാണ്.
എൻഎസ്എസ് അപ്പപ്പോൾ എടുക്കുന്ന നയത്തെയാണ് വിമർശിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരമെന്നാണ് എൻഎസ്എസ് നിലപാട്. പക്ഷേ പലപ്പോഴും അങ്ങനെ ആകാറില്ല. മിത്ത് വിവാദത്തിൽ വസ്തുത ബോധ്യപ്പെടേണ്ടത് എൻഎസ്എസിനാണ് എന്നും എംവി ഗോവിന്ദൻ പറഞ്ഞു