മുസ്ലിം ലീഗുമായി സിപിഎമ്മിന് യാതൊരുവിധ തൊട്ടുകൂടായ്മയും ഇല്ലെന്ന് എംവി ഗോവിന്ദൻ

govindan

മുസ്ലിം ലീഗുമായി സിപിഎമ്മിന് യാതൊരു വിധ തൊട്ടുകൂടായ്മയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഏക വ്യക്തി നിയമ വിഷയത്തിൽ യോജിച്ച് പോകാൻ സാധിക്കുന്ന എല്ലാവരുമായും യോജിച്ച് പ്രവർത്തിക്കും. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ പ്രശ്‌നാധിഷ്ഠിതമാണ്. തെരഞ്ഞെടുപ്പുകൾ മുൻനിർത്തി പാലമിടാനുള്ള ശ്രമമാണ് നടത്തുന്നത് എന്നത് വെറും രാഷ്ട്രീയ ആരോപണം മാത്രമാണ്. ഏക സിവിൽ കോഡിൽ കോൺഗ്രസിന് വിവിധ സംസ്ഥാനങ്ങളിൽ വിവിധ നിലപാടുകളാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു

ലീഗ് കൈക്കൊള്ളുന്ന ഏതൊരു ശരിയായ നിലപാടിനെയും മുമ്പും ഞങ്ങൾ പിന്തുണച്ചിട്ടുണ്ട്. ഇപ്പോഴും പിന്തുണക്കുന്നുണ്ട്. ഇനിയും പിന്തുണക്കും. മുന്നണിയിലേക്ക് വരണോ എന്ന കാര്യത്തിൽ തീരുമാനം പറയേണ്ടത് ഞാനല്ല. അത് അവർ കൈക്കൊള്ളേണ്ട തീരുമാനമാണെന്നും ഗോവിന്ദൻ മാഷ് പറഞ്ഞു.
 

Share this story