മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആർഷോയ്‌ക്കെതിരെ വലിയ ഗൂഢാലോചന നടന്നുവെന്ന് എംവി ഗോവിന്ദൻ

govindan
മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആർഷോയ്‌ക്കെതിരെ വലിയ ഗൂഢാലോചന നടന്നുവെന്ന് എംവി ഗോവിന്ദൻ
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയും വിദ്യക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസും രണ്ടും രണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രണ്ട് കേസും വേണ്ട രീതിയിൽ കൈകാര്യം ചെയ്യും. വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഎമ്മല്ല. വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയ വിദ്യക്കെതിരായ കേസിൽ ആവശ്യമായ നടപടി സ്വീകരിക്കും. മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആർഷോയ്‌ക്കെതിരെ വലിയ ഗൂഢാലോചന നടന്നു. ഇതിന് പിന്നിൽ ആരാണെങ്കിലും പുറത്തു കൊണ്ടുവരുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
 

Share this story