തലച്ചോറിൽ അശ്ലീലം നിറച്ച ദേശാഭിമാനി ലേഖകനായി എംവി ഗോവിന്ദൻ മാറി: കെ സുധാകരൻ

sudhakaran

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആന്തൂരിൽ മരിച്ച പ്രവാസി വ്യവസായി സാജന്റെ ഭാര്യക്കെതിരെ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയടക്കം ഉന്നയിച്ചാണ് സുധാകരന്റെ വിമർശനം. ഞരമ്പ് രോഗികളായ കമ്മ്യൂണിസ്റ്റ് അടിമകൾ മാത്രമല്ല, മാന്യമായി ജീവിക്കുന്ന ബാക്കിയുള്ള ജനങ്ങളും താങ്കളെ കേൾക്കുന്നുണ്ടെന്ന് വെറുതെയെങ്കിലും ഓർക്കണമെന്ന് സുധാകരൻ പറഞ്ഞു

തലച്ചോറിൽ ആശ്ലീലം നിറച്ച തനി ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കൾ അധഃപതിക്കുമെന്ന് വിചാരിച്ചിരുന്നില്ല. സംസ്‌കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കാൻ എംവി ഗോവിന്ദനും സിപിഎമ്മിനും നാളിതുവരെ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണെന്നും സുധാകരൻ ചോദിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Share this story