ഏക സിവിൽ കോഡ് വിഷയത്തിൽ വിശാല ഐക്യം രൂപപ്പെടണമെന്ന് എം വി ഗോവിന്ദൻ
Jul 9, 2023, 11:57 IST

ഏക സിവിൽ കോഡ് വിഷയത്തിൽ വിശാല ഐക്യം രൂപപ്പെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഏക സിവിൽ കോഡ് വിഷയത്തിൽ മുസ്ലിം സമുദായത്തിന്റെ ഭാഗമായ സംഘടനകൾക്കെല്ലാം ഒരേ നിലപാടാണുള്ളത്. വ്യക്തമായ നിലപാടില്ലാത്ത കോൺഗ്രസ് ഒഴികെയുള്ള മതേതര പാർട്ടികൾക്ക് സെമിനാറിൽ പങ്കെടുക്കാം.
ഏക സിവിൽ കോഡിനെതിരെയുള്ള സെമിനാർ ഒന്നിൽ ഒതുങ്ങില്ല. ഇത്തരത്തിൽ നാല് സെമിനാറുകൾ സംഘടിപ്പിക്കാനാണ് നിലവിലത്തെ തീരുമാനം. അതിൽ പങ്കെടുക്കാവുന്ന എല്ലാവരെയും അണിനിരത്താനാണ് ലക്ഷ്യമിടുന്നത്. ഈ വിഷയം സിപിഎം പ്രത്യേകമായി കാണുന്നുണ്ട്. ഇത്തരം ശ്രമങ്ങൾക്ക് ആര് മുൻകൈ എടുത്താലും സിപിഎം സഹകരിക്കും
ഇംഗ്ലണ്ടിലെ പള്ളിയുമായി ബന്ധപ്പെട്ട പരമാർശത്തിൽ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. പള്ളി വിറ്റ കാര്യം നേരിൽ കണ്ടതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.