മിത്ത് വിവാദം: സ്പീക്കറെ തിരുത്താൻ എംവി ഗോവിന്ദൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ സുധാകരൻ

sudhakaran

മിത്ത് വിവാദത്തിൽ സ്പീക്കറെ തിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എൻ എസ് എസ് നാമജപയാത്രക്കെതിരെ കേസെടുത്ത നടപടി പിൻവലിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് വിവാദങ്ങളുടെ കെട്ടഴിച്ചുവിട്ട സ്പീക്കർ സിപിഎം സെക്രട്ടറി ചെയ്തതിനേക്കാൾ വലിയ തെറ്റാണ് ചെയ്തത്

നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സ്പീക്കർ തെറ്റുതിരുത്തണം. ശബരിമലയിൽ തിരുത്തിയതിനേക്കാൾ ശരവേഗത്തിൽ മിത്ത് വിവാദത്തിൽ ഗോവിന്ദൻ തിരുത്തിയത് സ്വാഗതാർഹമാണ്. ഇത് ആത്മാർഥമാണെങ്കിൽ നാമജപ യാത്രയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെ എടുത്ത കേസും ശബരിമലയിൽ രണ്ടായിരത്തോളം പേർക്കെതിരെ എടുത്ത കേസും പിൻവലിക്കണമെന്നും സുധാകരൻ പറഞ്ഞു.
 

Share this story