മിത്ത് വിവാദം: സ്പീക്കർ ഷംസീർ മാപ്പ് പറഞ്ഞാൽ വിവാദം തീരുമെന്ന് വി ഡി സതീശൻ
Aug 3, 2023, 12:06 IST

മിത്ത് വിവാദത്തിൽ സ്പീക്കർ എഎൻ ഷംസീർ മാപ്പ് പറഞ്ഞാൽ പ്രശ്‌നം തീരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിവാദം കെട്ടടങ്ങണം എന്നാണ് കോൺഗ്രസ് പറഞ്ഞത്. എന്നാൽ ആളിക്കത്തിക്കാനാണ് സിപിഎം ശ്രമം. എംവി ഗോവിന്ദനുമായി ആശയ സംവാദത്തിനില്ല. സംഘപരിവാറിനും സിപിഎമ്മിനും ഒരേ അജണ്ടയാണ്.
സിപിഎമ്മിന്റെ തന്ത്രം വർഗീയതയും ഭിന്നിപ്പുണ്ടാക്കാനുള്ള സംഘപരിവാർ അജണ്ടയുമാണ്. വിശ്വാസികൾക്കൊപ്പമാണ് എക്കാലത്തും കോൺഗ്രസ് നിലകൊണ്ടിട്ടുള്ളത്. വിവിധ മതവിഭാഗങ്ങളുടെ ആചാരക്രമങ്ങൾ, വിശ്വാസങ്ങൾ, വ്യക്തിനിയമങ്ങൾ തുടങ്ങിയ കാര്യങ്ങളിലേക്ക് സർക്കാരോ കോടതികളോ ഇടപെടാൻ പാടില്ലയെന്നതാണ് തന്റെ നിലപാടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.