നടവയൽ സിഎം കോളജ് സംഘർഷം: പ്രിൻസിപ്പലിനെതിരെ പോലീസ് കേസെടുത്തു

nadavayal

വയനാട് നടവയൽ സി എം കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തു.. മർദ്ദനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഡോ. എ.പി ഷെരീഫിനെതിരെ കേസെടുത്തിരിക്കുന്നത്. പനമരം പൊലീസ് ആണ് കേസെടുത്തത്. കെ.എസ്.യു പ്രവർത്തകരുടെ പരാതിയിലാണ് കേസെടുത്തത്.

ഇന്ന് ഉച്ചയോടെയാണ് വയനാട് നടവയൽ സിഎം കോളജിൽ കെഎസ്‌യു നേതാക്കളും പ്രിൻസിപ്പലും തമ്മിൽ കയ്യാങ്കളിയുണ്ടായത്. കോളജ് അടപ്പിക്കാനെത്തിയ കെഎസ്‌യു പ്രവർത്തകരെ പ്രിൻസിപ്പൽ തടയുകയായിരുന്നു. ഇതോടെയുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളിയിൽ എത്തിയത്.പ്രിൻസിപ്പൽ മർദിച്ചെന്ന് കെഎസ്‌യു നേതാക്കൾ ആരോപിച്ചു. എന്നാൽ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കുകയായിരുന്നെന്ന് പ്രിൻസിപ്പൽ ഡോ. എ പി ഷെരീഫ് പറഞ്ഞു

Share this story