നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; മഹേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

mahesh

മാവേലിക്കരയിൽ ആറ് വയസ്സുകാരി മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആറ് വയസ്സുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ മഹേഷ് നൽകിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കേസിൽ ദൃക്‌സാക്ഷികളില്ലെന്നും സാഹചര്യ തെളിവുകൾ മാത്രമാണുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയത്

പ്രതി മകളെ വെട്ടിക്കൊന്നതിനൊപ്പം സ്വന്തം അമ്മയെയും ആക്രമിച്ചെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് നക്ഷത്രയെ മഹേഷ് വെട്ടിക്കൊന്നത്. തടയാനെത്തിയ അമ്മ സുനന്ദയെയും ഇയാൾ ആക്രമിച്ചിരുന്നു.
 

Share this story