നമിതയുടെ മരണം: ആൻസൺ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും; കാപ്പ ചുമത്തും
Jul 28, 2023, 08:51 IST

മൂവാറ്റുപുഴയിൽ വിദ്യാർഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തിൽ പോലീസ് കൂടുതൽ നടപടിയിലേക്ക്. പ്രതി ആൻസൺ റോയിക്കെതിരെ കാപ്പ ചുമത്തും. സംഭവത്തിൽ ആൻസൺ റോയിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. മൂവാറ്റുപുഴ നിർമല കോളജിന് മുന്നിൽ വെച്ച് ആൻസൺ ഓടിച്ച ബൈക്കിടിച്ചാണ് വാളകം സ്വദേശി നമിത മരിച്ചത്. അമിത വേഗതയും അലക്ഷ്യമായ ഡ്രൈവിംഗുമാണ് അപകടത്തിന് വഴിവെച്ചത്
ലഹരിക്കേസ് അടക്കം പതിനൊന്നോളം കേസുകളിൽ പ്രതിയാണ് ആൻസൺ. അപകടസമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും ആക്ഷേപമുണ്ട്. ഇതിനാൽ പോലീസ് രക്തം പരിശോധനക്ക് അയച്ചിട്ടുണ്ട്. ആൻസൺ റോയിയുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പും അറിയിച്ചു. ഇയാളുടെ വണ്ടിയുടെ ആർ സിയും റദ്ദാക്കും.