രാജ്യത്തിന്റെ അഖണ്ഡതയുടെ വിഷയം: സിപിഎം സെമിനാറിൽ ലീഗ് പങ്കെടുക്കണമെന്ന് കാന്തപുരം

kanthapuram

ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കണമെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ. രാജ്യത്തിന്റെ അഖണ്ഡതയുടെ വിഷയമാണ്. എല്ലാവരും ഒന്നിച്ച് നിൽക്കണം. ഏക സിവിൽ കോഡ് രാജ്യത്തെ ഭിന്നിപ്പിക്കും. രാജ്യ പുരോഗതിക്ക് എതിരാണ്. ഏക സിവിൽ കോഡ് നടപ്പാക്കിയാൽ നാനാത്വത്തിൽ ഏകത്വം ഇല്ലാതാകും

ഏകീകൃത സിവിൽ കോഡ് വന്നാൽ രാജ്യത്തിന്റെ പുരോഗതിയുണ്ടാകില്ല. മുസ്ലിം സമുദായത്തിന്റെ പ്രത്യേക താത്പര്യമല്ല ഇതിനെതിര് നിൽക്കുന്നത്. ഇന്ത്യയിലെ മുഴുവൻ പാർട്ടികളും ഇക്കാര്യത്തിൽ യോജിക്കണം. സമസ്തയുടെയോ മറ്റ് മതസംഘടനകളുടെയോ പ്രശ്നമല്ലെന്നും കാന്തപുരം പറഞ്ഞു. 

Share this story