നവകേരള സദസ് തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും മഹാത്ഭുതമായി മാറും: എ കെ ബാലൻ

നവകേരള സദസ് തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും മഹാത്ഭുതമായി മാറുമെന്ന് സിപിഎം നേതാവ് എകെ ബാലൻ. യുഡിഎഫിലെ പല നേതാക്കളും ഇപ്പോൾ ആശുപത്രിയിലാണ്. അവർക്ക് ആശങ്ക കൂടിവരികയാണ്. ഒരു ലീഗ് നേതാവ് പരിപാടിയിൽ പങ്കെടുത്തു. കേരളത്തിന്റെ ചരിത്രത്തിൽ ഇത്തരത്തിൽ ഒരു തള്ളിച്ച ഉണ്ടായിട്ടില്ലെന്നും എ കെ ബാലൻ പറഞ്ഞു
കാബിനറ്റ് ബസിന് വലിയ പ്രചാരണം മാധ്യമങ്ങൾ നൽകി. ബസിനെ കുറിച്ച് താൻ പറഞ്ഞതിന് കുറേ പരിഹാസം തൊടുത്തുവിട്ടു. ആ ബസ് പരിപാടി കഴിഞ്ഞാലും സ്വീകരിക്കപ്പെടും എന്നതിൽ തർക്കമില്ല. കുറച്ച് കഴിഞ്ഞാലാണ് ഇതിന്റെ വില ആളുകൾക്ക് മനസ്സിലാകുക.
നവകേരള യാത്ര പാലക്കാട് എത്തുമ്പോൾ യുഡിഎഫിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും. യുഡിഎഫ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അമ്പതിനായിരം രൂപ തന്നു. കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ് അടക്കം പരിപാടിയിൽ പങ്കെടുക്കുമെന്നും എ കെ ബാലൻ പറഞ്ഞു.