നവകേരള സദസിന് മഞ്ചേശ്വരത്ത് തുടക്കം; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചത് തലപ്പാവ് അണിയിച്ച്

navakerala

പിണറായി സർക്കാരിന്റെ നവകേരള സദസിന് കാസർകോട് മഞ്ചേശ്വരത്ത് തുടക്കം. പൈവളിഗെയിലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ തയ്യാറാക്കിയ വേദിയിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. നവകേരള ബസിലെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വാദ്യാഘോഷങ്ങളോടെയാണ് ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തലപ്പാവ് അണിയിച്ചാണ് വേദിയിലേക്ക് സ്വീകരിച്ചത്

മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും. വിവിധ ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ഡിസംബർ 23ന് വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം വട്ടിയൂർക്കാവിൽ നവകേരള സദസിന്റെ സമാപനം നടക്കും.
 

Share this story