നവകേരള സദസ്: സ്‌കൂൾ ബസുകൾ വിട്ടുനൽകണമെന്ന നിർദേശം പിൻവലിക്കണമെന്ന് കെ എസ് യു

ksu

നവകേരള സദസിനായി സ്‌കൂൾ ബസുകൾ വിട്ടുനൽകണമെന്ന നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകി. ബസുകൾ വിട്ടുനൽകാൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകി നേരത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയിരുന്നു. ഇതേ തുടർന്നാണ് കെ എസ് യു ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്

നവകേരള സദസിൽ സർക്കാർ, എയ്ഡഡ് അധ്യാപകർ പങ്കെടുക്കണമെന്ന് ഹയർ സെക്കൻഡറി കണ്ണൂർ മേഖല ഉപമേധാവി സർക്കുലർ ഇറക്കിയിരുന്നു. അധ്യാപകരുടെയും അനധ്യാപകരുടെയും പങ്കാളിത്തം പ്രിൻസിപ്പൽമാർ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. അതേസമയം നവകേരള സദസിൽ പങ്കെടുക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകില്ലെന്ന് കാസർകോട് ജില്ലാ കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
 

Share this story