നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഉറപ്പിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട്

nayana

സംവിധായിക നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഉറപ്പിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. മയോ കാർഡിയൽ ഇൻഫക്ഷനാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇതിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.

2019 ഫെബ്രുവരി 24നാണ് നയന മരിക്കുന്നത്. തിരുവനന്തപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിലും ശരീരത്തിലും മുറിവുകൾ കണ്ടെത്തിയിരുന്നു. മരണത്തിൽ കൊലപാതക സാധ്യത നേരത്തെയും മെഡിക്കൽ റിപ്പോർട്ടിൽ തള്ളിയിരുന്നു.
 

Share this story