അജിത് പവാറിനെ തള്ളി എൻസിപി കേരളാ ഘടകം; ശരദ് പവാറിനൊപ്പം ഉറച്ച് നിൽക്കുമെന്ന് ശശീന്ദ്രൻ

saseendran

മഹാരാഷ്ട്രയിൽ എൻസിപിയെ പിളർത്തി എൻഡിഎക്കൊപ്പം പോയ അജിത് പവാറിനെ തള്ളി കേരളാ ഘടകം. സംസ്ഥാന ഘടകം ശരദ് പവാറിനൊപ്പം അടിയുറച്ച് നിൽക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അജിത് പവാറിന്റേത് വഞ്ചനയാണ്. അജിത് പവാറിന് അധികാര മോഹമാണ്. കേരളത്തിൽ എൻസിപി ഇടത് മുന്നണിക്കൊപ്പം ഉറച്ച് നിൽക്കും. എൻസിപി ഒരു കാരണവശാലും ബിജെപിക്കൊപ്പം സഹകരിക്കില്ലെന്നും ശശീന്ദ്രൻ പറഞ്ഞു

മഹാരാഷ്ട്രയിൽ എൻസിപിക്ക് 53 എംഎൽഎമാരാണ് ഉള്ളത്. ഇതിൽ 40 പേരുടെ പിന്തുണയുണ്ടെന്നാണ് അജിത് പവാർ വിഭാഗം അവകാശപ്പെടുന്നത്. മറ്റൊരു പാർട്ടിയിൽ ലയിച്ചതിന്റെ പേരിൽ അയോഗ്യത ഒഴിവാക്കപ്പെടാൻ 36 പേരുടെ പിന്തുണയാണ് വേണ്ടത്. 13 എംഎൽഎമാർക്കൊപ്പമാണ് അജിത് പവാർ രാജ്ഭവനിലെത്തി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഒമ്പത് പേർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു


 

Share this story