പ്രതിഭകൾക്ക് സ്നേഹാദരമൊരുക്കി അയൽവാസി വാട്സ്ആപ്പ് കൂട്ടായ്മ
Sun, 19 Mar 2023

പേരാമ്പ്ര: മരുതേരി ഊടുവഴി അയൽവാസി വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിച്ചു. സ്കൂളുകളിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത് മികവ് തെളിയിച്ച
റിയ ഫാത്തിമ, പൂജാലക്ഷ്മി, മുഹമ്മദ് റിഫാൻ, അഷ് വിൻ, ഹനൂന അഷ്റഫ്, വേദാത്മിക, ഉജ്ജ്വൽ കൃഷ്ണ, ചേതൻ എ ആർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ടി പി ഷാജുദ്ദീൻ, ശശിധരൻ പൊയിൽ, രാഘവൻ പി, അനുരാഗ് ലാൽ സംസാരിച്ചു. ആനന്ദൻ പി.എം, ബെൻസി പി എം, ഹസ്ന പി, സുഹ്‌റ പി തുടങ്ങിയവർ പങ്കെടുത്തു.