കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള പുതിയ പുസ്തകം ഓണാവധിക്ക് ശേഷം: മന്ത്രി

sivankutty

കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ വിദ്യാർഥികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള പുസ്തകങ്ങൾ ഓണാവധി കഴിഞ്ഞ സ്‌കൂളിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധം സംബന്ധിച്ച ഭാഗങ്ങൾ, ജവഹർലാൽ നെഹ്‌റുവിന്റെ ഭരണകാലത്തെ കാര്യങ്ങൾ സംബന്ധിച്ചത്, ഗുജറാത്ത് കലാപം ഇങ്ങനെയുള്ള കുറേ വിഷയങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കേരളത്തിലെ കരിക്കുലം കമ്മിറ്റി ചർച്ച ചെയ്തു. ഈ കരിക്കുലം കമ്മിറ്റി ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കണമെന്ന തീരുമാനമുണ്ടായി

ഇവ ഉൾക്കൊള്ളിച്ച പുതിയ പാഠപുസ്തകം ഓണാവധി കഴിഞ്ഞാൽ കുട്ടികളുടെ കയ്യിൽ എത്തിക്കും. ഇത് പരീക്ഷയിലും ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
 

Share this story