ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ മഴയ്ക്ക് സാധ്യത
Aug 18, 2023, 11:40 IST

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ-വടക്കൻ ഒഡീഷ തീരത്തിനും മുകളിലായാണ് ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. ന്യൂനമർദം അടുത്ത 2, 3 ദിവസത്തിനുള്ളിൽ പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയിൽ വടക്കൻ ഒഡീഷ-വടക്കൻ ഛത്തിസ്ഗഢ് വഴി സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ തോതിലുള്ള ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത മണിക്കൂറിൽ എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.