ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ സാധ്യത; സംസ്ഥാനത്ത് മഴ തുടരും

rain

മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും വടക്ക് കഴിക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു

കേരളാ തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. അതേസമയം കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
 

Share this story