മാംഗ്ലൂർ-രാമേശ്വരം റൂട്ടിൽ കേരളത്തിന് പുതിയ ട്രെയിൻ; രണ്ട് ട്രെയിനുകളുടെ സ്റ്റോപ്പുകൾ നീട്ടി

train

കേരളത്തിൽ പുതിയ ഒരു ട്രെയിൻ അനുവദിച്ചു. രണ്ട് ട്രെയിനുകളുടെ സ്റ്റോപ്പ് നീട്ടി. 13 ട്രെയിനുകൾക്ക് കൂടുതൽ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കാനും തീരുമാനമായി. റെയിൽവേ ടൈം ടേബിൾ കമ്മിറ്റിയുടേതാണ് തീരുമാനം. ഇന്നലെ സെക്കന്തരാബാദിലാണ് ടൈം ടേബിൾ കമ്മിറ്റി ചേർന്നത്.

മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേക്കാണ് പുതിയ ട്രെയിൻ വരുന്നത്. രാമേശ്വരത്തേക്ക് നേരിട്ട് വടക്കൻ കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ കൂടിയാകും ഇത്. യശ്വന്ത്പൂർ-കണ്ണൂർ എക്‌സ്പ്രസ് കോഴിക്കോടേക്ക് നീട്ടും. തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാനും തീരുമാനമായി.  

മലബാർ എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ്, മംഗള എക്‌സ്പ്രസ് എന്നീ പ്രതിദിന ട്രെയിനുകൾക്കാണ് കൂടുതൽ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനം. 

Share this story