ഗതാഗത വകുപ്പ് മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന വാർത്ത വാസ്തവവിരുദ്ധം: ഗണേഷ് കുമാർ

ganesh

ഗതാഗത വകുപ്പാണെങ്കിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന് പാർട്ടി തീരുമാനിച്ചെന്ന വാർത്തകൾ വാസ്തവവിരുദ്ധമെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. ഇത്തരമൊരു കാര്യം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. എൽഡിഎഫിലും ചർച്ചയായിട്ടില്ല. കേരളാ കോൺഗ്രസ് ബിക്ക് ഇടത് മുന്നണിയിൽ അർഹമായ പരിഗണന ലഭിക്കുന്നുണ്ട്. നവംബറിൽ നടക്കാൻ പോകുന്ന കാര്യത്തെ കുറിച്ച് ഇപ്പോഴെ ചർച്ച നടത്തേണ്ട കാര്യമില്ലെന്നും ഗണേഷ് പറഞ്ഞു

കഴിഞ്ഞ ദിവസമാണ് ഗതാഗത വകുപ്പാണ് ലഭിക്കുന്നതെങ്കിൽ മന്ത്രിസ്ഥാനം വേണ്ടെന്ന് അറിയിക്കുമെന്ന് കേരളാ കോൺഗ്രസ് ബി തീരുമാനിച്ചതായി വാർത്തകൾ വന്നത്. രണ്ടര വർഷം ആന്റണി രാജുവിനും അടുത്ത രണ്ടര വർഷം ഗണേഷ് കുമാറിനും മന്ത്രിസ്ഥാനം എന്നതായിരുന്നു സർക്കാരിലുണ്ടാക്കിയ ധാരണ. ഇതിൽ ആന്റണി രാജു ഗതാഗത വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. രണ്ടര വർഷം കഴിഞ്ഞ് അദ്ദേഹം മന്ത്രിസ്ഥാനത്ത് നിന്ന് മാറുകയാണെങ്കിൽ ഇതേ വകുപ്പ് ഏറ്റെടുക്കാൻ ഗണേഷ് തയ്യാറായേക്കില്ല എന്നതായിരുന്നു വാർത്ത.
 

Share this story