കണ്ണൂരിലും പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻഐഎ പരിശോധന

NIA

കണ്ണൂരിൽ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ എൻഐഎ പരിശോധന. പുലർച്ചെ നാല് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. കണ്ണൂർ സിറ്റിയിൽ നാലുവയലിൽ മുഷ്താഖ്, കൊടപ്പറമ്പിൽ റഷീദ്, പള്ളിപ്പുറത്ത് മുഹമ്മദ് റാസിഖ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല

നേരത്തെ മലപ്പുറത്തും എൻഐഎ പരിശോധന നടത്തിയിരുന്നു. വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ ,രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന. നാലിടങ്ങളിലും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്.

Share this story