മലപ്പുറത്തും കാസർകോടും പോപുലർ ഫ്രണ്ട് ബന്ധമുള്ളവരുടെ വീടുകളിൽ എൻഐഎ പരിശോധന
May 31, 2023, 12:18 IST

മലപ്പുറത്ത് നിലമ്പൂരിലും കൊണ്ടോട്ടിയിലും പോപുലർ ഫ്രണ്ട് ബന്ധമുള്ളവരുടെ വീടുകളിൽ എൻഐഎ പരിശോധന. നിലമ്പൂരിൽ ചന്തക്കുന്ന് സ്വദേശി ശരീഫ് എന്നയാളുടെ വീട്ടിലായിരുന്നു പരിശോധന. ഇവിടെ നിന്നും രേഖകൾ പിടിച്ചെടുത്തു. കാസർകോട് മഞ്ചേശ്വരം കുഞ്ചത്തൂരിലും എൻഐഎ പരിശോധന നടത്തി. മുനീർ എന്നയാളുടെ വീട്ടിലാണ് പരിശോധന നടന്നത്. ലോക്കൽ പോലീസിന്റെ സഹായത്തോടെയാണ് റെയ്ഡ്. പിഎഫ്‌ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിലാണ് എൻഐഎ റെയ്ഡ് നടക്കുന്നത്.