പുതുപ്പള്ളിയിൽ വിമത സ്ഥാനാർഥിയാകാനില്ലെന്ന് നിബു ജോൺ; പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ
Aug 10, 2023, 08:45 IST

പുതുപ്പള്ളിയിൽ കോൺഗ്രസ് വിമതനായി മത്സരിക്കുമെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവ് നിബു ജോൺ. തെറ്റായ പ്രചാരണമാണ് നടക്കുന്നത്. കോൺഗ്രസിനായി മുഴുവൻ സമയവും പ്രചാരണത്തിനുണ്ടാകുമെന്നും നിബു പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന നിബു ഇടത് പിന്തുണയിൽ പുതുപ്പള്ളിയിൽ മത്സരിക്കുമെന്ന് ഇന്നലെ വാർത്ത വന്നിരുന്നു
പുതുപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റായ നിബു ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായി ഏറെ നാളായി അകൽച്ചയിലാണ്. ഓർത്തഡോക്‌സ് സഭാംഗമായ നിബു സ്ഥാനാർഥിയായി വന്നാൽ യുഡിഎഫ് വോട്ടുകളിൽ വിള്ളൽ വീഴുമെന്ന് കോൺഗ്രസിന് ആശങ്കയുണ്ടായിരുന്നു. ഇതോടെ നേതൃത്വം ഒന്നാകെ ഇടപെടുകയായിരുന്നു. ഇന്നലെ രാത്രിയോടെ നടത്തിയ നാടകീയ നീക്കങ്ങൾക്കൊടുവിലാണ് നിബു പിൻമാറിയതെന്നാണ് സൂചന.