വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസിന് ഉപാധികളോടെ ജാമ്യം

nikhil

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതി നിഖിൽ തോമസിന് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ,സിപിഎം കായംകുളം മാർക്കറ്റ് ബ്രാഞ്ച് അംഗവും മുൻ എസ് എഫ് ഐ നേതാവുമായിരുന്നു നിഖിൽ തോമസ്. ഒളിവിൽ പോയതിന് പിന്നാലെ സിപിഎം നിഖിൽ തോമസിനെ പുറത്താക്കിയിരുന്നു

നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ എംകോമിന് ചേർന്നത് ബികോം ജയിക്കാതെയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി വന്നത്. നിഖിൽ ഹാജരാക്കിയ കലിംഗ സർവകലാശാല രേഖകൾ വ്യാജമാണെന്ന് കേരളാ സർവകലാശാലയും കലിംഗ സർവകലാശാല രജിസ്ട്രാറും സ്ഥിരീകരിച്ചിരുന്നു.
 

Share this story