സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു; പരിശോധനാ ഫലം എത്തി, അതീവ ജാഗ്രത

nipa

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. ഇന്നലെ കോഴിക്കോട് മരിച്ച രോഗിയുടെ പരിശോധനാ ഫലം പോസിറ്റീവാണ്. കേന്ദ്ര സംഘം ഉടനെ സംസ്ഥാനത്ത് എത്തും. രണ്ട് പേരാണ് നിപ ലക്ഷണങ്ങളോടെ പനി വന്ന് മരിച്ചത്. ഇതിൽ ആദ്യം മരിച്ചയാളുടെ സംസ്‌കാരം കഴിഞ്ഞിരുന്നു. രണ്ടാമതും സമാന ലക്ഷണങ്ങളോടെ മരണം സംഭവിച്ചപ്പോഴാണ് ആരോഗ്യവകുപ്പിന് സംശയം തോന്നിയത്

നിപ ലക്ഷണങ്ങളുമായി നാല് പേർ ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവും മകനുമാണ് സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്. ഇയാളുടെ രണ്ട് മക്കളിൽ 9 വയസ്സുകാരന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. ഈ കുട്ടി വെന്റിലേറ്ററിന്റെ സഹായത്താലാണ് കഴിയുന്നത്. 4 വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ഗുരുതരമല്ല

അതേസമയം മരിച്ചയാളുടെ ബന്ധുവായ 25 വയസ്സുകാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. മരിച്ചയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിനായി ഫീൽഡ് സർവേ തുടങ്ങിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. 

Share this story