നിപ: 950 പേരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കിയെന്ന് കോഴിക്കോട് ഡിഎംഒ

Nippa

നിപയുടെ ഹൈ റിസ്‌കില്‍ ഉള്‍പ്പെട്ട 30 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചെന്ന് കോഴിക്കോട് ഡിഎംഒ. രണ്ട് ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായി ഡോ കെ കെ രാജാറാം അറിയിച്ചു. നിപ ബാധിതരുടെ സമ്പര്‍ക്കത്തിലുള്ള 950 പേരുടെ പട്ടിക തയാറാക്കിയെന്നും അദ്ദേഹം അറിയിച്ചു.

50 വാര്‍ഡുകളില്‍ 51 പേര്‍ പനിബാധിതര്‍ , പക്ഷേ ഇവരാരും രോഗികളുമായി ബന്ധമില്ലാത്തവരാണെന്ന് ഡിഎംഒ വിശദീകരിച്ചു. ഇനി ആകെ 41 പേരുടെ സ്രവ പരിശോധനാ ഫലമാണ് വരാനുള്ളത്. ഇന്നയച്ച മുപ്പത് പേരില്‍ രണ്ട് പേര്‍ക്ക് മാത്രമേ ലക്ഷണമുള്ളൂ. കണ്ടൈന്‍മെന്റ് സോണിലെ 5161 വീടുകളില്‍ സന്ദര്‍ശനം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കളക്ട്രേറ്റിലെ നിപ അവലോകന യോഗത്തിന് ശേഷമായിരുന്നു ഡിഎംഒയുടെ പ്രതികരണം.

അധികമാര്‍ക്കും രോഗമില്ലാതെ ഭീതിയൊഴിയാന്‍ പ്രാര്‍ത്ഥിക്കുമ്പോഴും പൊതുജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് ഡിഎംഒ കെ കെ രാജാറാം ഓര്‍മിപ്പിച്ചു. മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this story