നിപ: സർക്കാർ ഡാറ്റ ശേഖരിക്കുന്നില്ല, പുതിയ പ്രോട്ടോക്കോൾ ഉണ്ടാക്കണമെന്നും സതീശൻ

satheeshan

സംസ്ഥാനത്ത് മൂന്നാം തവണയും നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു ഡാറ്റയും സർക്കാർ ശേഖരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ല. നിലവിലെ പ്രോട്ടോക്കോളിൽ ആരോഗ്യപ്രവർത്തകർക്ക് വ്യാപക പരാതിയുണ്ട്. കൂടിയാലോചന നടത്തിയ പുതിയ പ്രോട്ടോക്കോൾ ഉണ്ടാക്കണം. നിപ കൈകാര്യം ചെയ്യാൻ ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകണം. 

കേന്ദ്ര ആരോഗ്യമന്ത്രി നിപ സ്ഥിരീകരിച്ചിട്ടും നമുക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്നും സതീശൻ പറഞ്ഞു. എന്നാൽ അനാവശ്യ വിവാദങ്ങൾക്കുള്ള സമയവും സ്ഥാനവുമല്ല ഇതെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജിന്റെ മറുപടി. സർക്കാർ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. കേരളം ഒറ്റക്കെട്ടായി ഈ സ്ഥിതിയെ നേരിടുകയാണ് വേണ്ടത്. സംസ്താനത്ത് രണ്ട് ലാബുകളിൽ നിപ സ്ഥിരീകരിക്കാൻ സാധിക്കും. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്ഥിരീകരണം സാങ്കേതിക നടപടിക്രമം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
 

Share this story