നിപ: കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രത; 168 പേർ സമ്പർക്ക പട്ടികയിൽ

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രത. കോഴിക്കോട് ജില്ലയിൽ മരിച്ച രണ്ട് പേർക്കും സമ്പർക്കമുണ്ടായിരുന്ന രണ്ട് പേർക്കുമാണ് നിപ സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന ഒമ്പത് വയസ്സുകാരനും നിപ സ്ഥിരീകരിച്ചിട്ടുണ്ട്. 127 ആരോഗ്യ പ്രവർത്തകരടക്കം 168 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.
കണ്ടെയ്ൻമെന്റ് മേഖലകൾ
ആയഞ്ചേരി പഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാർഡുകൾ
മരുതോങ്കര പഞ്ചായത്തിലെ 1,2,3,4,5,12,13,14 വാർഡുകൾ
തിരുവള്ളൂർ പഞ്ചായത്തിലെ 1,2,20 വാർഡുകൾ
കുറ്റ്യാടി പഞ്ചായത്തിലെ 3,4,5,6,7,8,9,10
കായക്കൊടി പഞ്ചായത്തിലെ 5,6,7,8,9 വാർഡുകൾ
വില്യപ്പള്ളി പഞ്ചായത്തില 6, 7 വാർഡുകൾ
കാവിലുംപാറ പഞ്ചായത്തിലെ 2,10,11,12,13,14,15,16 വാർഡുകൾ
കണ്ടെയ്‌മെന്റ് സോണുകളിൽ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുമതിയുണ്ടാകില്ല.