നിപയിൽ കടുത്ത ജാഗ്രത: മൂന്ന് കേന്ദ്ര സംഘങ്ങൾ ഇന്നെത്തും; തിരുവനന്തപുരത്ത് വിദ്യാർഥി നിരീക്ഷണത്തിൽ

nipa

സംസ്ഥാനത്താകെ നിപ ജാഗ്രത. നാല് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യവിദഗ്ധരുടെ സംഘം ഇന്ന് കോഴിക്കോട് സന്ദർശിക്കും. ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ചികിത്സയിൽ കഴിയുന്ന ഒമ്പത് വയസ്സുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർഥി നിരീക്ഷണത്തിൽ കഴിയുന്നുണ്ട്

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും ഐസിഎംആർ സംഘവും കോഴിക്കോട് എത്തും. പകർച്ചവ്യാധി പ്രതിരോധ വിദഗ്ധരടങ്ങുന്ന മൂന്നാമത്തെ സംഘവും എത്തും. നിപ റിപ്പോർട്ട് ചെയ്ത മേഖലയിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കി. മരുതോങ്കര, ആയഞ്ചേരി, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, കാവിലുംപാറ, വില്യപ്പള്ളി പഞ്ചായത്തുകളിലെ ഭൂരിഭാഗം വാർഡുകളും കണ്ടെയ്‌മെന്റ് സോണുകളാണ്. ജില്ലയിൽ മാസ്‌ക് ധരിക്കുന്നതും നിർബന്ധമാക്കി

തിരുവനന്തപുരത്ത് പനി ബാധിച്ച മെഡിക്കൽ വിദ്യാർഥിയെയാണ് ഐസോലേഷനിൽ പ്രവേശിപ്പിച്ചത്. ബിഡിഎസ് വിദ്യാർഥിയാണ് നിരീക്ഷണത്തിലുള്ളത്. നിപ ആശങ്കകളുടെ പശ്ചാത്തലത്തിൽ കടുത്ത പനിയുള്ളതിനാലാണ് വിദ്യാർഥിയെ പ്രത്യേക നിരീക്ഷണത്തിലാക്കിയത്.
 

Share this story