നിപ പ്രതിരോധം: പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം കോഴിക്കോട് ചേരും

police

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം കോഴിക്കോട് ചേരും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രാവിലെ 11നാണ് യോഗം ചേരുക. ആരോഗ്യമന്ത്രി വീണ ജോർജ്, ജില്ലയുടെ ചുമതലയുള്ള മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരും യോഗത്തിൽ പങ്കെടുക്കും.

നിപ ബാധിച്ചവരിൽ നിന്നും സമ്പർക്കമുണ്ടായ കോൺടാക്ട് ലിസ്റ്റിലുള്ളവരെ കണ്ടെത്താൻ പൊലീസിന്റെ കൂടി സഹായം തേടിയിരുന്നു ആരോഗ്യവിഭാഗം. ഈ പ്രവർത്തനങ്ങളുടെ വിലയിരുത്തലും ഇന്നത്തെ യോഗത്തിലുണ്ടാകും. കോഴിക്കോട് സിറ്റിയിലെയും റൂറലിലെയും ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുക. കോഴിക്കോട് റൂറൽ എസ്പി, സിറ്റി പൊലീസ് കമ്മിഷണർ, ഡിസിപി, ജില്ലാ കലക്ടർ തുടങ്ങിയവരും യോഗത്തിലുണ്ടാകും.

Share this story