തലസ്ഥാനത്തും നിപ ആശങ്കയൊഴിഞ്ഞു; മെഡിക്കൽ വിദ്യാർഥിയുടെ പരിശോധനാ ഫലം നെഗറ്റീവ്

nipa

തിരുവനന്തപുരത്തും നിപ ആശങ്ക ഒഴിഞ്ഞു. മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്. 

പനി ബാധിച്ച വിദ്യാർഥിക്ക് നിപ ലക്ഷണങ്ങൾ കണ്ടതോടെയാണ് നിരീക്ഷണത്തിലാക്കിയത്. സംസ്ഥാനത്ത് ഇത്തവണ അഞ്ച് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ ഒരു യുവാവിന്റെ പനി കുറഞ്ഞിട്ടുണ്ട്. ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ നിലയാണ് ഗുരുതരം. 

കോഴിക്കോടിന് പുറമെ മലപ്പുറം ജില്ലയും നിപ ജാഗ്രതയിലാണ്. മഞ്ചേരിയിൽ ഒരാൾ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്. അതേസമയം മോണോ ക്ലോണൽ ആന്റി ബോഡി ഇന്ന് കോഴിക്കോട് എത്തിക്കും.
 

Share this story