നിപ ലക്ഷണം: സമ്പർക്ക പട്ടികയിൽ 75 പേർ, നിയന്ത്രണങ്ങൾക്കായി 16 ടീമുകൾ രൂപീകരിച്ചെന്ന് മന്ത്രി

Veena

നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നാല് പേരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഒരാൾ വെന്റിലേറ്ററിൽ ചികിത്സയിലുണ്ട്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. പൂനെ എൻഐവിയിൽ നിന്നുള്ള ഫലം ഇന്ന് വൈകിട്ടോടെ പുറത്തുവരും. അതിന് ശേഷം വൈകുന്നേരം ആറ് മണിയോടെ വീണ്ടും യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു

നിപ നിയന്ത്രണങ്ങൾക്കായി 16 ടീമുകൾ രൂപീകരിച്ചു. ജില്ലയിൽ കൺട്രോൾ റൂം തുറക്കും. ആശുപത്രികളിലും ജാഗ്രത ശക്തമാക്കും. കൂടാതെ ആശുപത്രികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണം. നിപ ലക്ഷണങ്ങൾ ഉള്ളവരുമായി അടുത്ത ബന്ധം പുലർത്തിയവരെ ഐസോലേഷൻ വാർഡുകളിലേക്ക് മാറ്റും. നിലവിൽ സമ്പർക്ക പട്ടികയിൽ 75 പേരാണുള്ളതെന്നും മന്ത്രി പറഞ്ഞു
 

Share this story