നിപ: കൂടുതൽ ആളുകളുടെ പരിശോധനാ ഫലം ഇന്ന് വരും; 83 സാമ്പിളുകൾ നെഗറ്റീവ്
Sep 16, 2023, 08:51 IST

നിപ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ള കൂടുതൽ ആളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ട ആളുകളുടെ പരിശോധനാ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ ആറ് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. രണ്ട് പേർ മരിച്ചു. നാല് പേർ ചികിത്സയിലാണ്. 83 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്
പരിശോധനാ ഫലം നെഗറ്റീവായെങ്കിലും 83 പേരോട് ക്വാറന്റൈനിൽ തുടരാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. 1080 ആളുകളാണ് സമ്പർക്ക പട്ടികയിലുള്ളത്. നഗരത്തിൽ നിപ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കോഴിക്കോട് കോർപറേഷനിലെ ഏഴ് വാർഡുകളും ഫറോക്ക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.