കോടതിയലക്ഷ്യ നടപടി പാടില്ല; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയോട് ഹൈക്കോടതി

high court

കൊച്ചി: ചട്ടംലംഘിച്ചു കൊണ്ടുള്ള സിപിഎം ഓഫീസ് നിർമാണം തടഞ്ഞതിൽ പരസ്യപ്രസ്താവന പാടില്ലെന്ന് പാർട്ടി ജില്ലാ സെക്രട്ടറിയോട് ഹൈക്കോടതി. കോടതി നിർദേശം പാലിക്കുക മാത്രമാണ് അമിക്കസ്ക്യൂറിയും ജില്ലാ കലക്‌ടറും ചെയ്യുന്നത്. ഇവർക്കെതിരെ പരസ്യപ്രസ്താവന പാടില്ല. പരസ്യപ്രസ്താവന നീതിനിർവഹണത്തെ തടസപ്പെടുത്തലായി കാണേണ്ടിവരുമെന്ന് കോടതി പറഞ്ഞു. ‌‌‌‌

ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമാണം ചട്ടംലംഘിച്ചാണെന്ന് കണ്ടെത്തിയകിനു പിന്നാലെ കലക്‌ടർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ നിർമാണപ്രവർത്തനവുമായി സിപിഎം മുന്നോട്ടുപോവുകയായിരുന്നു. തുടർന്നാണ് സ്റ്റോപ്പ് മെമ്മോ നടപ്പിലാക്കാൻ കോടതി നിർദേശം നൽകിയത്. എന്നാൽ കോടതി നിർദേശം നിലനിൽക്കെ നിർമാണവുമായി മുന്നോട്ടുപോയ സിപിഎമിനെതിരെ ഹൈക്കോടി സ്വമേധയാ കേസെടുക്കുകയായിരുന്നു.

Share this story