സോളാർ സമരം ഒത്തുതീർപ്പാക്കാൻ ധാരണയുണ്ടാക്കിയിട്ടില്ല; ദിവാകരന്റെ വെളിപ്പെടുത്തൽ തള്ളി കാനം
Jun 9, 2023, 14:53 IST

സോളാർ സമരവുമായി ബന്ധപ്പെട്ട് സിപിഐ നേതാവ് സി ദിവാകരന്റെ ആത്മകഥയിലെ വെളിപ്പെടുത്തൽ വിപണന തന്ത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സോളാർ സമരം ഒത്തുതീർപ്പാക്കാൻ രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടില്ല. ദിവാകരന്റെ അത്തരം പരാമർശങ്ങൾ വാസ്തവവിരുദ്ധമാണെന്നും കാനം പറഞ്ഞു
വാർത്താ സമ്മേളനത്തിൽ ദിവാകരൻ പറഞ്ഞ കാര്യങ്ങളൊന്നും ആത്മകഥയിൽ ഇല്ല. എഴുതിയതിന്റെ ഉത്തരവാദിത്വം എഴുതിയ ആൾക്ക് മാത്രമാണ്. സോളാർ കമ്മീഷൻ റിപ്പോർട്ട് വായിച്ചെന്നും റിപ്പോർട്ടിലെ എല്ലാം അംഗീകരിക്കാനാകില്ലെന്നും കാനം വ്യക്തമാക്കി.