നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണമില്ല; വിചാരണ തീയതി 19ന് തീരുമാനിക്കും
Jun 14, 2023, 14:49 IST

നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണമില്ല. തുടരന്വേഷണം വേണമെന്ന ഹർജി സിപിഐ മുൻ എംഎൽഎമാർ പിൻവലിച്ചു. കുറ്റപത്രം വായിച്ച കേസുകളിൽ ഇത്തരം ഹർജികൾ പരിഗണിക്കേണ്ടെന്ന സുപ്രീം കോടതി നിർദേശം പാലിക്കുന്നതായി മുൻ എംഎൽഎമാരായ ബിജി മോളും ഗീതാ ഗോപിയും വ്യക്തമാക്കി. വിചാരണ തീയതി നിശ്ചയിക്കാൻ കേസ് സിജഎം കോടതി 19ന് പരിഗണിക്കും.