പുതുപ്പള്ളി സ്ഥാനാർഥി നിർണയത്തിൽ ധൃതിയില്ല; വീണക്കെതിരായ ആരോപണം അടിസ്ഥാനരഹിതം: ഇ പി
Aug 10, 2023, 12:16 IST

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ എൽഡിഎഫിന് ധൃതിയോ വേവലാതിയോ ഇല്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ കോൺഗ്രസ് ഉത്കണ്ഠയിലും വേവലാതിയിലുമാണ്. സംഘടനാപരമായ പ്രവർത്തനം സിപിഎം തുടങ്ങിക്കഴിഞ്ഞു. പുതുപ്പള്ളിയിൽ സിപിഎം മത്സരിക്കുമെന്നും സ്ഥാനാർഥിയെ ഉടൻ പര്ഖ്യാപിക്കുമെന്നും ഇപി അറിയിച്ചു
എല്ലാ യോഗ്യതയുമുള്ള സ്ഥാനാർഥികൾ സിപിഎമ്മിൽ ആവശ്യം പോലെയുണ്ട്. സിപിഎം മത്സരിക്കുന്നിടത്ത് പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കും. വീണ വിജയനെതിരായ ആരോപണം അടിസ്ഥാനരഹിതമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സംശയമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ജനങ്ങളിൽ സംശയമുണ്ടാക്കാൻ ആസൂത്രിതമായ നീക്കം നടക്കുന്നു. രാഷ്ട്രീയ വിരോധം നടത്താൻ വ്യക്തിഹത്യ നടത്തുകയാണെന്നും ഇപി പറഞ്ഞു.