എത്ര വെല്ലുവിളികൾ വന്നാലും ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

എത്ര വെല്ലുവിളികൾ വന്നാലും ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ടു പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ എല്ലാവർക്കും ഭവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമത്തിന് പിന്തുണ നൽകുകയെന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണ്. അത് നിറവേറ്റാൻ എല്ലാവരും തയ്യാറാകണം. അതിനായി മുന്നോട്ടു വരണം. ലൈഫിനെ തകർക്കാൻ ശ്രമിക്കുന്നവരോട്, പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ശ്രമിക്കരുതെന്ന് മാത്രമേ പറയാനൂള്ളു.
ജനങ്ങൾ അനിവാര്യമായും അറിയേണ്ടതായ ഒരു വിഷയമാണ് ഭവന നിർമാണത്തിന്റെ പ്രശ്‌നം. കേന്ദ്രം കേരളത്തിനുള്ള ഫണ്ട് വിഹിതം നിരന്തരം തടഞ്ഞില്ലെങ്കിൽ ഈ സമയത്തിനുള്ളിൽ എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോട് അടുക്കാൻ കഴിയുന്ന സ്ഥിതി വരുമായിരുന്നു. ഫണ്ട് തടഞ്ഞും അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിച്ചും, മറ്റെല്ലാ മാർഗങ്ങളുപയോഗിച്ചും ലൈഫ് മിഷനെ തകർക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു