ഉമ്മൻ ചാണ്ടിക്ക് പകരക്കാരനാകാൻ ആർക്കും കഴിയില്ല; തെരഞ്ഞെടുപ്പ് കാര്യങ്ങൾ തീരുമാനിക്കേണ്ടത് പാർട്ടി
Jul 21, 2023, 11:29 IST

ഉമ്മൻ ചാണ്ടിക്ക് പകരക്കാരനില്ലെന്ന് മകൻ ചാണ്ടി ഉമ്മൻ. അദ്ദേഹത്തിന്റെ പിൻഗാമിയാകാൻ ആർക്കും കഴിയില്ല. തെരഞ്ഞെടുപ്പ് കാര്യങ്ങൾ പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം അവസാനിച്ചു. വിനായകന്റെ പരാമർശം അറിഞ്ഞിട്ടില്ല. കേസെടുക്കേണ്ടതില്ല. ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ നിലപാട് തന്നെയാണ് തനിക്കുള്ളതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.