പലസ്തീൻ വിഷയത്തിൽ തന്നെ ആരും നിലപാട് പഠിപ്പിക്കേണ്ടെന്ന് തരൂർ
Nov 14, 2023, 14:33 IST

പലസ്തീൻ വിഷയത്തിൽ തന്നെ ആരും നിലപാട് പഠിപ്പിക്കേണ്ടെന്ന് ശശി തരൂർ. കോൺഗ്രസ് നിലപാട് സോണിയ ഗാന്ധി വ്യക്തമാക്കിയതാണ്. ഇത് പലസ്തീനെ ചൊല്ലിയുള്ള തർക്കമല്ലെന്നും കെപിസിസിയുടെ ജവഹർലാൽ നെഹ്‌റു അനുസ്മരണ പരിപാടിയിൽ സംസാരിക്കവെ തരൂർ പറഞ്ഞു.
നെഹ്‌റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്നില്ലായിരുന്നുവെങ്കിൽ സോവിയറ്റ് യൂണിയൻ തകർന്നതുപോലെ ഇന്ത്യ തകരുമായിരുന്നുവെന്ന് എകെ ആന്റണി പറഞ്ഞു. ആരുടെയെങ്കിലും റാലിയിൽ പങ്കെടുക്കാൻ അപേക്ഷയുമായി നിൽക്കേണ്ട സാഹചര്യം കോൺഗ്രസിനില്ല. പരമാധികാരമുള്ള പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യമെന്നും ആന്റണി പറഞ്ഞു.