മാത്യു കുഴൽനാടന്റെ വായ അടപ്പിക്കാൻ ആരും നോക്കേണ്ടെന്ന് കെ സുധാകരൻ
Aug 16, 2023, 15:27 IST

മാത്യു കുഴൽനാടനെതിരായ ആരോപണത്തിൽ കൃത്യമായ മറുപടി നൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേസെടുത്ത് ഒതുക്കാനാകില്ല. സർക്കാരിനെതിരെ ശബ്ദിച്ചാൽ കേസെടുക്കുന്നു. ഏത് അന്വേഷണത്തെയും അഭിമുഖീകരിക്കും. പ്രശ്‌നമുണ്ടെങ്കിൽ കണ്ടെത്തട്ടെ. മാത്യുവിന്റെ വായ അടപ്പിക്കാൻ ആരും നോക്കേണ്ടെന്നും സുധാകരൻ പറഞ്ഞു
സർക്കാരിനെ വിമർശിച്ചാൽ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് മാത്യു കുഴൽനാടനും പറഞ്ഞു. മുന്നോട്ട് വച്ച കാൽ പിന്നോട്ട് വയ്ക്കില്ല. താൻ ആരെയും ഭയപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിജിലൻസ് കേസ് കൊണ്ട് വേട്ടയാടാമെന്ന് കരുതേണ്ട. വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോകും.പൊതു സമൂഹത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.