വീണ വിജയനെ വ്യക്തിഹത്യ ചെയ്യാൻ ആരെയും അനുവദിക്കില്ല: കെ കെ ശൈലജ

shailaja

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ വ്യക്തിഹത്യ ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് കെ കെ ശൈലജ. മുഖ്യമന്ത്രിയുടെ കുടുംബം ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. അവരെ വ്യക്തിപരമായി ആക്രമിക്കുന്നവർക്ക് ഉദ്ദേശിക്കുന്ന ഫലം കിട്ടില്ല. സിഎംആർഎൽ കമ്പനിയിൽ നിന്ന് വീണ വിജയൻ മാസപ്പടി വാങ്ങിയെന്ന മാത്യു കുഴൽനാടന്റെ ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു കെ കെ ശൈലജ. 

കേരള മുഖ്യമന്ത്രിയുടെ മകൾ ആണെന്ന ഒറ്റക്കാരണം കൊണ്ട് വീണാ വിജയനെ വേട്ടയാടുകയാണെന്ന് സിപിഎം നേതാവ് എകെ ബാലനും പറഞ്ഞു. എവിടെ നിന്നെങ്കിലും ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും വിളിച്ചു പറയുക. അതിന് മറുപടി പറയാൻ ആവശ്യപ്പെടുക. ഐജിഎസ്ടി കൊടുത്തിട്ടില്ല എന്ന് പറയാൻ എവിടെ നിന്നാണ് മാത്യുവിന് വിവരങ്ങൾ ലഭിച്ചതെന്നും ബാലൻ ചോദിച്ചു.

Share this story