ഇന്ത്യാ ബുക്ക് ഓഫ് റെക്കാർഡ്‌സിൽ ഇടം പിടിച്ച് നോഹ്ബിൻ അനീസ്

ഫറോക്ക്: ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ രണ്ടു വയസ്സുകാരന് സ്ഥാനം. ഫറോക്ക് നല്ലൂരിലെ കലിമ ഗോൾഡ് മാനേജിംഗ് ഡയറക്ടർ അനീസ്- മിസിസ് മലബാർ വ്‌ളോഗർ ഹിബദമ്പതികളുടെ മകനായ നോഹ്ബിൻ അനീസ്. 

noh

രണ്ട് വയസ്സ് തികയും മുമ്പ് തന്നെ ഇംഗ്ലീഷ് അക്ഷരമാലകളും ഒന്ന് മുതൽ 10 വരെ നമ്പറുകളും 10 മൃഗങ്ങളുടെ പേരുകളും 10 ശരീര അവയവങ്ങളുടെ പേരുകളും വ്യത്യസ്ത നിറങ്ങൾ എന്നിവ കാണാതെ പെട്ടെന്ന് പറഞ്ഞതിലുള്ള അംഗീകാരമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്‌സിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞത്. സർട്ടിഫിക്കറ്റും അംഗീകാരപത്രവും സ്വർണ്ണമെഡലും നോഹ്ബിൻ അനീസിന് ലഭിച്ചു.
 

Share this story