ലൈഫ് പദ്ധതിയിൽ ചേർത്തില്ല: മലപ്പുറം കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു, അക്രമി പിടിയിൽ
Jun 21, 2023, 16:56 IST

മലപ്പുറം കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. ലൈഫ് പദ്ധതിയിൽ ചേർക്കാത്തതിന്റെ പേരിലാണ് അക്രമം. തീയിട്ടയാളെ പോലീസ് പിടികൂടി. സംഭവത്തിൽ ജീവനക്കാർക്ക് പരുക്കില്ല. അതേസമയം ഓഫീസിലെ കമ്പ്യൂട്ടറുകൾ കത്തിനശിച്ചു
ഇയാൾ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇയാളെ ഇത്തരത്തിലൊരു പ്രവർത്തിയിലേക്ക് നയിച്ചതെന്നാണ് വിവരം. അക്രമിയുടെ കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. പെട്രോൾ ഉപയോഗിച്ചാണ് പഞ്ചായത്ത് ഓഫീസിന് തീയിട്ടത്.