ബില്ലുകളിൽ തീരുമാനമെടുക്കുന്നില്ല; ഗവർണക്കെതിരെ സർക്കാർ നിയമനടപടിക്ക്

pinarayi governor

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സർക്കാർ തേടിയിട്ടുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ നിലപാടാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്

ബില്ലുകളിൽ അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. നിയമ വകുപ്പ് സെക്രട്ടറിയാണ് എജിയോട് ഉപദേശം തേടിയത്. ബില്ലുകൾ പിടിച്ചുവെക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
 

Share this story