പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു

faseela

മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസ്സായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ ഇസ്ലാം മതം സ്വീകരിച്ച് ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു. അന്തരിച്ച മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടിയാണ് ഗുരു

കേരള മാപ്പിള കലാ അക്കാദമിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, ഫോക്ക് ലോർ അക്കാദമി ലൈഫ് അച്ചീവ്‌മെന്റ് അവാർഡ്, മാപ്പിള കലാരത്‌നം അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമായി നിരവധി പരിപാടികൾ നടത്തിയിട്ടുണ്ട്.
 

Share this story